കരുളായി മാഞ്ചീരിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ബഷീറിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
കരുളായി: കാട്ടാനയുടെ ആക്രമണത്തിൽ തണ്ടർ ബോൾട്ട് പൊലീസുകാരന് പരിക്ക്. കരുളായി ഉൾ വനത്തിൽ മാവോയിസ്റ്റ് കോമ്പിംഗ് നടത്തുന്ന പൊലീസ് തണ്ടർ ബോൾട്ട് സേനക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാവുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന നിലമ്പൂർ ചന്തക്കുന്ന് സ്വദേശി കോർമുത്ത് ബഷീറിനാണ് പരിക്കേറ്റത്. അരീക്കോട് എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ബഷീർ. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് കരുളായി ഉൾവനത്തിലെ മാഞ്ചീരി ഭാഗത്ത് മൂച്ചിയളയിൽ വെച്ചാണ് സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.
12 അംഗ പ്രത്യേക മാവോവാദി സംഘം വനത്തിനകത്ത് പരിശോധന നടത്തുന്നതിനിടയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ആനയെ കണ്ട സംഘം ചിതറിയോടിയതോടെ കാൽ തെന്നിവീണ ബഷീറിനെ ആന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ബഷീറിനെ ഉടനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.