അ​നാ​വ​ശ്യ​മാ​യി പുറത്തിറങ്ങി ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി

അ​രീ​ക്കോ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ്​ സ്ഥി​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ട്രി​പ്​​ൾ ലോ​ക്​​ഡൗ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​രീ​ക്കോ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി പൊ​ലീ​സ്.

ചൊ​വ്വാ​ഴ്​​ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ന്ന പ​ത്തു​പേ​രെ പി​ടി​കൂ​ടി അ​രീ​ക്കോ​ട് ജി.​എം.​യു.​പി സ്കൂ​ളി​ൽ എ​ത്തി​ച്ച്​ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.എ​ന്നാ​ൽ, പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്തു വ​ന്ന​പ്പോ​ൾ എ​ല്ലാ​വ​രും നെ​ഗ​റ്റി​വാ​യി​രു​ന്നു. ഇ​വ​ർ താ​ക്കീ​ത് ന​ൽ​കു​ക​യും ശേ​ഷം പി​ഴ ഈ​ടാ​ക്കി​യ ശേ​ഷ​മാ​ണ്​ തി​രി​ച്ച​യ​ച്ച​​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​രീ​ക്കോ​ട് പൊ​ലീ​സ് അ​റി​യി​ച്ചു. 

Tags:    
News Summary - Those who come out unnecessarily will be subjected to covid test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.