ചങ്ങരംകുളത്ത് മോഷ്ടാക്കൾ തകർത്ത മാർബിൾ ഷോറൂമിന്റെ ഗ്ലാസ്
Posted On
date_range Updated On
date_range പൊലീസ് സ്റ്റേഷന് മുന്നിലെ മാർബിൾ ഷോറൂമിൽ മോഷണം
ചങ്ങരംകുളം: സംസ്ഥാനപാതയോരത്ത് ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തിക്കുന്ന മാർബിൾ ലാന്റ് എന്ന സ്ഥാപനത്തിൽ മോഷണം. ഓഫിസിന്റെ ചില്ല് ചുറ്റിക കൊണ്ട് തകർത്ത മോഷ്ടാക്കൾ അയ്യായിരം രൂപ കവർന്നു. ഓഫിസ് കൗണ്ടറിലെ ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയവരാണ് മോഷണം നടത്തിയതെന്ന് സി സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചങ്ങരംകുളം പൊലിസ് അന്വേഷണം ആരംഭിച്ചു. ഈയിടെയായി പ്രദേശത്ത് മോഷണം വർധിച്ചുവരികയാണ്. തിങ്കളാഴ്ച നെല്ലിശ്ശേരിയിലെ വീട്ടിൽ നിന്ന് നാലര പവർ സ്വർണമാല മോഷണം പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.