ജലനിരപ്പ് ഉയർന്നതോടെ ഉയർത്തിയ
പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിലെ ഷട്ടറുകൾ
Posted On
date_range Updated On
date_range ജലനിരപ്പ് ഉയർന്നു; പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിലെ ഷട്ടറുകൾ തുറന്നു
ചങ്ങരംകുളം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതോടെ പന്താവൂർ ലിഫ്റ്റ് ഇറിഗേഷനിലെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകളാണ് ഉയർത്തിയത്. പ്രദേശത്തെ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറിത്തുടങ്ങിയതോടെയാണ് നടപടി. ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നത് താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്ന ഒട്ടേറെ വീടുകൾക്ക് ഭീഷണിയായിരുന്നു. മഴയെ തുടർന്ന് കോൾകർഷകരും ഏറെ ആശങ്കയിലാണ്. പ്രദേശത്തെ ഏറെ കോൾപടവുകളിലും കൃഷിയുടെ പ്രാരംഭ പ്രവൃത്തികൾ ആരംഭിക്കുകയും പമ്പിങ് തുടങ്ങുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.