മലപ്പുറം: രണ്ടുവർഷത്തിനിടെ വിവിധ അധ്യാപക തസ്തികകളിലായി പി.എസ്.സി ജില്ലയിൽ നടത്തിയത് 1,140 നിയമനങ്ങൾ. എൽ.പി.എസ്.ടി നിയമനങ്ങളാണ് കൂടുതലും. 2022ൽ 752 നിയമനങ്ങളാണ് നടത്തിയത്. രണ്ടുവർഷത്തിനിടെ എച്ച്.എസ്.ടി (ലാംഗ്വേജ്) തസ്തികയിൽ 37 നിയമനങ്ങളും സ്പെഷ്യലിസ്റ്റ് തസ്തികയിൽ 15 നിയമനങ്ങളും ജെ.എൽ.ടി തസ്തികയിൽ 50 നിയമനങ്ങളും എൽ.പി.എസ്.ടിയിൽ 928 നിയമനങ്ങളും നടത്തി.
2022-23 വർഷത്തെ തസ്തിക നിർണയവും പൂർത്തിയായിട്ടുണ്ട്. ജില്ലയിലാണ് കൂടുതൽ തസ്തികകൾ. 1583 എണ്ണം. സർക്കാർ മേഖലയിൽ 694, എയ്ഡഡ് മേഖലയിൽ 889 എന്നിങ്ങനെയാണ് കണക്ക്. ഹൈടെക് കെട്ടിടങ്ങൾ, മികച്ച ഭൗതിക സൗകര്യങ്ങൾ, ഓൺലൈൻ ക്ലാസുകൾ, പാഠങ്ങളുടെ ചാനൽ സംപ്രേക്ഷണം തുടങ്ങിയവ കാരണം വിദ്യാഭ്യാസം മികവിന്റെ പാതയിൽ കുതിക്കുകയാണ്.
വിദ്യാഭ്യാസ മേഖലയിലെ നൂനത സംവിധാനങ്ങൾക്കൊപ്പം തന്നെ അധ്യാപനത്തിന് ആവശ്യമായ അധ്യാപക നിയമനങ്ങളും പൂർത്തിയാക്കുന്നുണ്ട്. എൽ.പി, യു.പി വിഭാഗങ്ങളിലാണ് നിയമനങ്ങൾ കൂടുതലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.