കാൻസർ രോഗികൾക്ക് നൽകാൻ മുടി നീട്ടിവളർത്തി; അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി പരാതി

ചങ്ങരംകുളം:മുടി വളർത്തിയതിന് അധ്യാപകൻ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ചതായി പരാതി.സംഭവത്തിൽ മാതാവ് ചങ്ങരംകുളം പൊലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി.കോലിക്കര തൊട്ടുവളപ്പിൽ ഷെബീറിന്റെ 11 വയസുകാരനായ മകൻ കാൻസർ രോഗികൾക്ക് ഡൊണേറ്റ് ചെയ്യുന്നതിന് തലമുടി വളർത്തുന്നുണ്ടെന്ന് മാതാവ് സുബീന നേരത്തെ തന്നെ പ്രധാന അധ്യാപികയെ അറിയിച്ചിരുന്നെന്നും എന്നാൽ സ്കൂളിലെ മറ്റൊരു അധ്യാപകൻ കുട്ടിയുടെ മുടി വെട്ടി വരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നും യുവതി പറഞ്ഞു.

കഴിഞ്ഞ ദിവസം കുട്ടിയെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് പ്രിൻസിപ്പാളിന്റെ മുറിയിൽ കൊണ്ട് നിർത്തി ശാരീരികമായും മാനസികമായും പ്രയാസപ്പെടുത്തിയെന്നാണ് പരാതി.കഴുത്തിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും യുവതി പറഞ്ഞു. 

Tags:    
News Summary - teacher beat the student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.