താനൂർ ഗവ. റീജനൽ ഫീഷറീസ് ടെക്നിക്കൽ വെക്കേഷനൽ ഹയർ സെക്കൻഡറി സ്കുളിൽ നടന്ന അനുമോദന സദസ്സ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range താനൂർ ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി ഉയർത്തും -മന്ത്രി വി. അബ്ദുറഹിമാൻ
താനൂർ: ഫിഷറീസ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി ഉയർത്തുമെന്നും കളരി, കരാട്ടേ, കുങ്ഫു തുടങ്ങിയ ആയോധന കലകൾ അഭ്യസിപ്പിക്കുന്ന കേന്ദ്രമാക്കുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ ഫിഷറീസ് റീജനൽ ടെക്നിക്കൽ വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയർമാൻ പി.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ആബിദ് വടക്കയിൽ, പ്രിൻസിപ്പൽ പി. മായ, പി.ടി.എ പ്രസിഡന്റ് ലത്തീഫ് കോട്ടിൽ, പ്രധാനാധ്യപകൻ എൻ.എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.