പാണക്കാട് നടന്ന സമൂഹ വിവാഹത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മികത്വം വഹിക്കുന്നു 

എസ്.വൈ.എസിന്‍റെ സ്​നേഹത്തണലിൽ നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം

മലപ്പുറം: സുന്നി യുവജന സംഘം ഈസ്​റ്റ്​ ജില്ല കമ്മിറ്റിയുടെ സ്​നേഹത്തണലിൽ അഞ്ച്​ നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ്​ പ്രസിഡൻറും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻറുമായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ എല്ലാ വര്‍ഷവും നടത്താറുള്ള ഉമറലി ശിഹാബ് തങ്ങള്‍ വെഡിങ്​ എയ്ഡ്​ (ഉസ്‌വ) സമൂഹ വിവാഹമാണ്​ യുവതികളുടെ സ്വപ്​നങ്ങൾക്ക്​ നിറമേകിയത്​. പത്ത് പവന്‍ വീതം സ്വര്‍ണാഭരണം നല്‍കി ജില്ല കമ്മിറ്റിയാണ്​ മംഗല്യമൊരുക്കിയത്.

പാണക്കാട് ജുമാമസ്ജിദില്‍ നടന്ന നിക്കാഹിന്​ എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ്​ ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ല പ്രസിഡൻറ്​ അബ്ബാസലി ശിഹാബ് തങ്ങള്‍, ഉസ്‌വ ചെയര്‍മാന്‍ ബശീറലി ശിഹാബ് തങ്ങള്‍, എസ്.എം.എഫ് ജില്ല പ്രസിഡൻറ്​ റശീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവർ കാര്‍മികത്വം വഹിച്ചു.

ഉസ്‌വ കണ്‍വീനര്‍ ഇബ്രാഹീം ഫൈസി തിരൂർക്കാട് നിക്കാഹ് ഖുതുബ നിര്‍വഹിച്ചു.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്​ദുസ്സമദ്​ പൂക്കോട്ടൂര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്​ദുല്ല മുസ്‌ലിയാര്‍, മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ. റഹ്​മാന്‍ ഫൈസി കാവനൂര്‍, പി. ഉബൈദുല്ല എം.എല്‍.എ, യു. ശാഫി ഹാജി ചെമ്മാട്, കാടാമ്പുഴ മൂസ ഹാജി, അബ്​ദുല്‍ ഗഫൂര്‍ ഖാസിമി, മൂന്നിയൂര്‍ ഹംസ ഹാജി, ഇബ്രാഹീം ഫൈസി തിരൂർക്കാട്, സലീം എടക്കര, അബ്​ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം എന്നിവർ സംസാരിച്ചു.  

Tags:    
News Summary - SYS context marriage ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.