‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് മുള്ള്യാകുർശ്ശി പി.ടി.എം.എ.യു.പി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ മാനേജർ എം.ടി. കുഞ്ഞലവി, ഹെഡ്മാസ്റ്റർ സി.ടി. മുഹമ്മദ് അസ്ലം എന്നിവരിൽനിന്ന് മാധ്യമം അക്കൗണ്ട്സ് ഓഫിസർ കെ.ടി. സദറുദ്ദീൻ ഏറ്റുവാങ്ങുന്നു
ശാന്തപുരം: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് മുള്ള്യാകുർശ്ശി പി.ടി.എം.എ.യു.പി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
53,000 രൂപയാണ് വിദ്യാർഥികളും രക്ഷിതാക്കളും സമാഹരിച്ച് നൽകിയത്.
സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ എം.ടി. കുഞ്ഞലവി, ഹെഡ്മാസ്റ്റർ സി.ടി. മുഹമ്മദ് അസ്ലം എന്നിവരിൽനിന്ന് മാധ്യമം അക്കൗണ്ട്സ് ഓഫിസർ കെ.ടി. സദറുദ്ദീൻ തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ എൻ.കെ. ഹൻഫ, കെ.വി. നിന ഫാത്തിമ, കെ.വി. ലിന ഫാത്തിമ, പി. ലെന കബീർ, വി.പി. ഷെസ മിൻഹ, എം.ടി. അബൂബക്കർ, കെ.കെ. മുഹമ്മദ് അൻസിൽ, പി.എൻ. മുഹമ്മദ് ഹനീൻ, വി. ഹംദാൻ, റിൻഷാ മൻസൂർ, എ.കെ. അമൻ, ആയിഷ തനാസ്, പി. ഹാഷിം, എം.കെ. ഫാത്തിമ റുഷ്ദ, എൻ.കെ. റമീസ എന്നിവർക്കും ബെസ്റ്റ് മെന്റർ പി. അബ്ദുൽ റഷീദ് എന്നിവർക്കും മാധ്യമത്തിന്റെ മെമെന്റോ നൽകി ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.പി. മുഹമ്മദ് ശരീഫ്, എസ്.ആർ.ജി കൺവീനർ എം. മുജീബ് റഹ്മാൻ, സ്കൂൾ ലീഡർ ഫാദിൽ അഹ് മദ്, ഫൈൻ ആർട്സ് സെക്രട്ടറി ഹിബ, സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് റിസാൽ, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.