കീഴുപറമ്പ്: കീഴുപറമ്പ് ഓത്തുപള്ളിപ്പുറായിൽ തെരുവുനായ് ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ മുതൽ വിവിധ ഇടങ്ങളിലായാണ് നായയുടെ ആക്രമണമുണ്ടായത്. ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കി ഏഴുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
രാവിലെ ഓത്തുപള്ളിപ്പുറായി മേഖലയിലെത്തിയ നായ് വിവിധയിടങ്ങളിൽ പുറത്തുകണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇതിനിടയിൽ നായ് റോഡുമുറിച്ച് ഓടുന്നതിനിടയിൽ വാഹനമിടിച്ച് ജീവൻ നഷ്ട മായി. സംഭവസ്ഥലത്ത് വാർഡ് അംഗങ്ങളും വെറ്ററിനറി ഡോക്ടറും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കീഴുപറമ്പ് പഞ്ചായത്തിൽ മാസങ്ങളായി തെരുവുനായ് ശല്യം രൂക്ഷമായിട്ട്. നിരവധി തവണ പഞ്ചായത്ത് അധികൃതർക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കീഴുപറമ്പിലും പരിസര പഞ്ചായത്തിലും തെരുവുനായ്ക്ക് പുറമെ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.