Sports... സംസ്ഥാന ഇന്‍റർ ക്ലബ് അത്​ലറ്റിക്‌സ് ചാമ്പ്യൻഷിപ്: കോതമംഗലം എം.എ സ്പോർട്​സ്​ അക്കാദമി ബഹുദൂരം മുന്നിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഇന്‍റർ ക്ലബ് അത്​ലറ്റിക്‌സ് ചാമ്പ്യൻഷിപ് മൂന്നു ദിവസം പിന്നിട്ടപ്പോൾ എറണാകുളം കോതമംഗലം എം.എ സ്പോർട്​സ്​ അക്കാദമി ബഹുദൂരം മുന്നിൽ. 371 പോയന്‍റാണ് എം.എ സ്പോർട്​സ്​ അക്കാദമിക്ക്​. 162 പോയന്‍റുമായി കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോട്ടയം അൽഫോൻസ അക്കാദമി 145 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്​. മൂന്നാം ദിവസമായ വ്യാഴാഴ്ച അഞ്ച്​ റെക്കോഡുകളാണ്​ പിറന്നത്​. മൂന്ന്​ ബെറ്റർ മീറ്റ്​ റെക്കോഡുകളുമുണ്ടായി. ഷോട്ട്​പുട്ടിൽ കാസർകോട്​ കെ.സി ത്രോസിലെ പി. ജിതേഷ്​, 200 മീറ്ററിൽ തിരുവനന്തപുരം മമ്മൂഡ്​ ബ്രദേഴ്​സ്​ ക്ലബിന്‍റെ എ.പി. ഷീൽഡ, 5000 മീറ്ററിൽ കോതമംഗലം മാർ അത്​നേഷ്യസ്​ സ്പോർട്​സ്​ അക്കാദമിയിലെ ഷെറിൻ ജോസ്​, ട്രിപ്പ്​ൾ ജംപിൽ കടകശ്ശേരി ഐഡിയൽ കടകശ്ശേരി സ്കൂളിലെ എ.ബി. അരുൺ, ഡിസ്കസ്​ ത്രോയിൽ കാസർകോട്​ കെ.സി ത്രോസിലെ കെ.സി. സിദ്ധാർഥ്​ എന്നിവരാണ്​ റെക്കോഡ്​ സ്വന്തമാക്കിയത്​. 5000 മീറ്ററിൽ തൃശൂർ സെ. തോമസ്​ കോളജിലെ എ.എസ്​. ശ്രീരാഗ്​, കോതമംഗലം മാർ ബേസിലിലെ എൻ.വി. അമിത്​ എന്നിവരും ട്രിപ്പ്​ൾ ജംപിൽ കോതമംഗലം മാർ അത്​നേഷ്യസ്​ സ്പോർട്​സ്​ അക്കാദമിയിലെ ആകാശ്​ എം. വർഗീസുമാണ്​ നിലവിലെ മീറ്റ്​ റെക്കോഡിനെക്കാൾ മികച്ച പ്രകടനം പുറത്തെടുത്തത്​. ചാമ്പ്യൻഷിപ് വെള്ളിയാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.