SPorts ചെറുവത്തൂർ 'ചന്ദനം' വീട്ടിലേക്ക് സഹോദരങ്ങൾ മടങ്ങുന്നത് മൂന്ന് റെക്കോഡുമായി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഇന്‍റർക്ലബ് അത്​ലറ്റിക്സ്​ ചാമ്പ്യൻഷിപ്പിനെത്തിയ സഹോദരങ്ങൾ മടങ്ങുന്നത് മൂന്ന് റെക്കോഡുമായി. കാസർകോട് ചെറുവത്തൂർ 'ചന്ദനം' വീട്ടിൽ കെ.സി. സിദ്ധാർത്ഥ്, സഹോദരൻ കെ.സി. സെർവാൻ എന്നിവരാണ് റെക്കോഡോടെ സ്വർണം കരസ്ഥമാക്കിയത്. ജ്യേഷ്ഠൻ സിദ്ധാർത്ഥ് പുരുഷ വിഭാഗം ഡിസ്കസ് ത്രോയിൽ 48.25 മീറ്റർ എറിഞ്ഞാണ്​ റെക്കോഡ് സ്വന്തമാക്കിയത്. 2018ൽ സംസ്ഥാന സ്കൂൾ മീറ്റിൽ ഉൾപ്പെടെ ഇതുവരെയായി അഞ്ച്​ റെക്കോഡാണ് സ്വന്തം പേരിലുള്ളത്. കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജിൽ അവസാന വർഷ വിദ്യാർഥിയാണ്. സഹോദരൻ സെർവാൻ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് എന്നിവയിലാണ് റെക്കോഡ് നേടിയത്. കഴിഞ്ഞ വർഷത്തെ ക്ലബ് ചാമ്പ്യൻഷിപ്പിലും രണ്ട് റെക്കോഡ് കരസ്ഥമാക്കി. തന്റെ റെക്കോഡ് തന്നെയാണ് ഇത്തവണയും തിരുത്തിക്കുറിച്ചത്. കുട്ടമത്ത് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്‌ വൺ വിദ്യാർഥിയാണ്. പിതാവ് ഗിരീഷ് 2000ത്തിൽ ഡിസ്കസ് ത്രോയിൽ ചാമ്പ്യനാണ്. മാതാവ് രേഷ്മ. പടം.MPG VLKN 1: സിദ്ധാർത്ഥ്, സെർവാൻ എന്നിവർ പിതാവിനോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.