കുതിച്ചുയർന്ന് സാധനങ്ങളുടെ വില; ഓ​ണ​ത്തി​ന് പോ​ക്ക​റ്റ് കീ​റു​മോ?

മ​ല​പ്പു​റം: ഓ​ണ​ത്തി​ന് ഇ​ത്ത​വ​ണ സാ​ധാ​ര​ണ​ക്കാ​ര​ന്റെ പോ​ക്ക​റ്റ് കാ​ലി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല ഉ​യ​ർ​ന്ന് ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ജൂ​ൺ മാ​സ​ത്തോ​ടെ വി​ല കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കു​റ​യാ​തെ നി​ൽ​ക്കു​ന്ന​ത് വീ​ട്ട​മ്മ​മാ​രു​ടെ നെ​ഞ്ചി​ൽ തീ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ മാ​ർ​ക്ക​റ്റി​ൽ വി​ൽ​പ​ന​യി​ലും ഇ​ടി​വ് വ​ന്നി​ട്ടു​ണ്ട്.

നേ​ര​ത്തേ ത​ക്കാ​ളി, ഇ​ഞ്ചി, ചെ​റി​യ ഉ​ള്ളി എ​ന്നി​വ​ക്ക് ഏ​റെ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ർ​ധ​ന വ​ന്ന​തോ​ടെ ആ​ളു​ക​ൾ വാ​ങ്ങാ​തെ മ​ട​ങ്ങു​ക​യാ​ണ്. സാ​ധാ​ര​ണ ഗ​തി​യി​ൽ ഓ​ണം സീ​സ​ൺ വ​രു​ന്ന​തോ​ടെ മാ​ത്ര​മേ വി​ല ഉ​യ​രാ​റു​ള്ളു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ നേ​ര​ത്തേ ത​ന്നെ വി​ല ഇ​ര​ട്ടി​യി​ല​ധി​കം ഉ​യ​ർ​ന്ന് ആ​ളു​ക​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്ന നി​ല​യി​ലാ​യി.

ഇ​ഞ്ചി, ത​ക്കാ​ളി, ചെ​റി​യ ഉ​ള്ളി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ​ക്കാ​ണ് വി​ല വ​ലി​യ തോ​തി​ൽ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​ത്. കൂ​ടാ​തെ പ​യ​ർ, ബീ​റ്റ് റൂ​ട്ട്, കാ​ര​റ്റ് എ​ന്നി​വ​ക്കും താ​ര​ത​മ്യേ​ന വി​ല​യു​ണ്ട്. പ​ച്ച​ക്ക​റി ഉ​ൽപാ​ദ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ‍യു​ന്നു. വി​പ​ണി​യി​ൽ ഇ​ഞ്ചി​ക്ക് 300-320 വ​രെ​യാ​ണ് വി​ല, വെ​ളു​ത്തു​ള്ളി​ക്ക് 180-200, ചെ​റി​യ ഉ​ള്ളി​ക്ക് 130-150, ത​ക്കാ​ളി​ക്ക് 110 -120 , പ​ച്ച​മു​ള​ക് 90-100 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. നി​ല​വി​ൽ വി​ല ഇ​നി​യും ഉ​യ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​നം.

Tags:    
News Summary - Soaring commodity prices; On Will the pocket be torn?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.