സൽവ കെയർ ഹോം ഫ്രണ്ട് ഓഫീസ് മാധ്യമം സി.ഇ.ഒ. പി.എം സ്വാലിഹ് ഉദ്ഘാടനം ചെയ്യുന്നു

സൽവ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

പാണ്ടിക്കാട്: സൽവ കെയർ ഹോം ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു. അപേക്ഷകൾ സ്വീകരിക്കൽ, അന്വേഷണങ്ങൾ, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, സൽവയെ പരിചയപ്പെടുത്തൽ തുടങ്ങിയവക്ക് സൗകര്യപ്പെടുത്തിയതാണ് ഫ്രണ്ട് ഓഫീസ്.

മാധ്യമം സി.ഇ.ഒ. പി.എം സ്വാലിഹ് ഉദ്ഘാടനം നിർവഹിച്ചു. സൽവ വെൽഫെയർ ട്രസ്റ്റ് സെക്രട്ടറി കെ. മുഹമ്മദ് മാഷ് അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി മൂസക്കുട്ടി വെട്ടിക്കാട്ടിരി, ജനറൽ മാനേജർ നൗഫൽ. എം.ഇ വർക്കിങ് കമ്മിറ്റി കൺവീനർ ടി.വി. ഹംസ, സൽവ വെൽഫെയർ ട്രസ്റ്റ്, സൽവ വർക്കിങ് കമ്മിറ്റി അംഗങ്ങൾ, സൽവ കെയർ ഹോം ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Salva Front Office inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.