ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച ഹൈടെക് ഓഫിസും സ്റ്റാഫ് റൂമും ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു
വൈലത്തൂർ: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തി നിർമിച്ച ചെറിയമുണ്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഓഫിസും സ്റ്റാഫ് റൂമും ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂനിറ്റ് സ്കൂളിൽ സ്ഥാപിച്ച ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ജില്ല പ്രസിഡന്റ് പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംസിയ സുബൈർ, വൈസ് പ്രസിഡന്റ് പി.ടി. നാസർ, ഐ.വി. അബ്ദുസ്സമദ്, റജീന ലത്തീഫ്, പി.എച്ച്. കുഞ്ഞായിഷക്കുട്ടി, സൈനബ ചേനാത്ത്, പ്രിൻസിപ്പൽ ഇൻ ചാർജ് സി. ശൈലജ, ഹെഡ്മാസ്റ്റർ ടി. സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.