എടക്കുളത്ത് റെയിൽവേ നടപ്പാലം അടച്ച് ഗേറ്റ് സ്ഥാപിച്ചപ്പോൾ
തിരുനാവായ: എടക്കുളം മാർക്കറ്റ് റോഡിൽനിന്ന് റെയിൽവേ നടപ്പാലം കടക്കുന്ന മുൻഭാഗം കൊട്ടിയടച്ച് റെയിൽവേയുടെ സുരക്ഷ ഗേറ്റ് സ്ഥാപിക്കൽ. വിവാദമായതോടെ ഗേറ്റ് തൽക്കാലം മാറ്റിവെച്ച് അധികൃതർ തടിയൂരി. റെയിൽവേ അൺലോഡിങ് യാർഡിലേക്ക് കടക്കുന്നത് തടയാനായാണ് റെയിൽവേ വലിയ ഗേറ്റ് സ്ഥാപിക്കാൻ എത്തിയത്. എന്നാൽ, ഗേറ്റ് വെച്ചതോടെ മേൽപ്പാലം പ്രവേശന ഭാഗവും അടഞ്ഞു. കാൽനടയാത്രയും സാധിക്കാതെ വന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധം അറിയിച്ചു. ഒടുവിൽ ഗേറ്റ് സ്ഥാപിക്കാതെ അധികൃതർ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.