ക്വാറൻറീനിലുളളവരുടെ പേര്​ സമൂഹ മാധ്യമങ്ങളിൽ, പ്രതിഷേധം

തു​വ്വൂ​ർ: ക്വാ​റ​ൻ​റീ​നി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​താ​യി ആ​ക്ഷേ​പം. തു​വ്വൂ​ർ ടൗ​ൺ മേ​ഖ​ല​യി​ലെ 25 പേ​രു​ടെ പേ​രും വി​ലാ​സ​വും ഫോ​ൺ ന​മ്പ​റു​മാ​ണ് പ്ര​ച​രി​പ്പി​ച്ച​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്ന​ത്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. ഞാ​യ​റാ​ഴ്ച തു​വ്വൂ​ർ ടൗ​ണി​ലെ 25കാ​ര​ന് പോ​സി​റ്റി​വാ​യി​രു​ന്നു. ഇ​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി​യ ലി​സ്​​റ്റാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലും പ​ര​സ്യ​മാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്വാ​റ​ൻ​റീ​നി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പ​ര​ന്ന​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.