തു​ഞ്ച​ൻ​പ​റ​മ്പ് കേ​ന്ദ്രീ​ക​രി​ച്ച് മ​ല​യാ​ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി

തി​രൂ​ർ: തി​രൂ​ർ തു​ഞ്ച​ൻ​പ​റ​മ്പ് കേ​ന്ദ്രീ​ക​രി​ച്ച് മ​ല​യാ​ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം പു​റ​ത്തി​റ​ക്കു​ന്ന ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ മ​ല​യാ​ളം പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ നി​ർ​മാ​ണ ശി​ൽ​പ​ശാ​ല​യാ​ണ് തു​ട​ങ്ങി​യ​ത്. ഇ​തി​നാ​യി വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി ജ​ന​കീ​യ ച​ർ​ച്ച​ക​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​പ്രാ​യ രൂ​പവത്ക​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

തു​ഞ്ച​ൻ സ്മാ​ര​ക ട്ര​സ്റ്റി​നു കീ​ഴി​ലെ റി​സ​ർ​ച്ച് സെ​ന്റ​ർ, മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും ഗ​വ. തു​ഞ്ച​ൻ കോ​ള​ജി​ലെ​യും ലൈ​ബ്ര​റി​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ച്ച​ത്.

പ​ഠ​ന ല​ക്ഷ്യ​ങ്ങ​ൾ, ഭാ​ഷാ വ​സ്തു​ത​ക​ൾ, വ്യ​വ​ഹാ​ര രൂ​പ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി തീ​മു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ല​യാ​ളം പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ രൂ​പ​ഘ​ട​ന ത​യാ​റാ​ക്കു​ന്ന​ത്.

മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചെ​യ​ർ​പ​ഴ്സ​ൻ​മാ​ർ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ, പാ​ഠ​പു​സ്ത​ക ര​ച​യി​താ​ക്ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന 44 അം​ഗ സം​ഘ​മാ​ണ് ഇ​തി​നാ​യി തു​ഞ്ച​ൻ​പ​റ​മ്പി​ൽ എ​ത്തി​യ​ത്.

എ​സ്.​സി.​ഇ.​ആ​ർ.​ടി മ​ല​യാ​ളം റി​സ​ർ​ച്ച് ഓ​ഫി​സ​ർ ഡി.​പി. അ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി പു​സ്ത​ക നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം കു​ട്ടി​ക​ൾ​ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​മെ​ന്നും എ​സ്.​സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​കെ. ജ​യ​പ്ര​കാ​ശ് പ​റ​ഞ്ഞു.

Tags:    
News Summary - Production of Malayalam textbooks at Tunchanparam Centre. Joined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.