മലപ്പുറം ഡെവലപ്മെൻറ് കമീഷണറായി ചുമതലയേൽക്കുന്ന എസ്. പ്രേം കൃഷ്ണൻ
മലപ്പുറം: ജില്ലയുടെ ആദ്യ ഡെവലപ്മെൻറ് കമീഷണറായി എസ്. പ്രേം കൃഷ്ണൻ. 2017 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നേരത്തെ ദേവികുളം സബ്കലക്ടറായിരുന്നു. ജില്ലയിൽ ആദ്യമായാണ് ഇൗ തസ്തികയിൽ ഒരു നിയമനം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം നേരത്തെ െഡവലപ്മെൻറ് കമീഷണർമാരുണ്ടായിരുന്നു. കേരളത്തിൽ കഴിഞ്ഞ വർഷമാണ് ആറ് ജില്ലകളിൽ നിയമിച്ചത്. ഇൗ വർഷം മലപ്പുറം ഉൾപ്പെടെ നാല് ജില്ലകളിലാണ് അനുവദിച്ചത്.
വികസന നടപടികളുടെ വേഗം കൂട്ടുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ലയിലെ മുൻഗണന പദ്ധതികളും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികളും പരിശോധിക്കും. ഇതിന് തടസ്സങ്ങളുണ്ടെങ്കിൽ പദ്ധതി മുന്നോട്ട് പോകാനാവശ്യമായ നടപടി സ്വീകരിക്കും. ഏത് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ജില്ലയിലെത്തിയിട്ട് രണ്ട് ദിവസമേ ആയിട്ടുളളു. വിവിധ വ്യക്തികളുമായി ബന്ധപ്പെടുന്നുണ്ട്. ജില്ലയിൽ ഏത് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, വികസന വിഷയങ്ങളിലെ പ്രശ്നങ്ങൾ എന്നിവ പഠിക്കുകയാണ്. ടൂറിസത്തിലും മാലിന്യ സംസ്കരണത്തിലും ഉൾപ്പെടെ കൂടുതൽ മുന്നേറാനുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉൾപ്പെടെ പഠിക്കുകയാണ്. രണ്ട് വർഷത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. തടസ്സങ്ങൾ നീക്കാനാവശ്യമായ നടപടി ഏകോപിപ്പിക്കുന്നതിനൊപ്പം ഇത്തരം വിഷയങ്ങൾ സർക്കാറിനെ അറിയിക്കണെമന്ന നിർദേശവും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2008 മുതൽ 2012 വരെ ബി.എസ്.എൻ.എല്ലിൽ മലപ്പുറത്ത് ജോലി ചെയ്തിരുന്ന കാലത്താണ് സിവിൽ സർവിസിനായുളള ശ്രമങ്ങൾ ഇേദ്ദഹം ആരംഭിച്ചത്. തൃശൂർ അസി. കലക്ടർ, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് അസി. സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.