പൊന്നാനി സബ് ട്രഷറി ഓഫിസി​െൻറ മേൽക്കൂര അടർന്ന് വീണപ്പോൾ

പൊന്നാനി സബ്ട്രഷറി ഓഫിസി​െൻറ മേൽക്കൂര അടർന്ന് വീണു

പൊന്നാനി: പൊന്നാനി സബ് ട്രഷറി ഓഫിസിെൻറ​ മേൽക്കൂര അടർന്ന് വീണു. ഓഫിസി​െൻറ താ​ഴത്തെ നിലയിലാണ് അപകടം.

തിങ്കളാഴ്ച വൈകീട്ട്​ അഞ്ചരയോടെയാണ് പൊന്നാനി കോടതി സമുച്ചയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസിെൻറ മേൽക്കൂരയിലെ ഭാഗങ്ങൾ അടർന്ന് വീണത്.

വയോധികരായ പെൻഷൻകാരടക്കം നൂറുകണക്കിനാളുകൾ ദിനംപ്രതിയെത്തുന്ന ട്രഷറിയിൽ മേൽക്കൂര തകർന്നത് ഓഫിസ് സമയത്തിന് ശേഷമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നേരത്തെയും മേൽക്കൂരയിലെ ചില ഭാഗങ്ങൾ അടർന്ന് വീണിരുന്നു.

ഇതിെൻറ പുനർനിർമണത്തിനായി പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും മേൽക്കൂര തകർന്നത്. പൊന്നാനി കോടതി സമുച്ചയ കെട്ടിടത്തിെൻറ തകർച്ചയെക്കുറിച്ച് തിങ്കളാഴ്ച 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനിടെയാണ് കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി ഓഫിസിെൻറ മേൽക്കൂര അടർന്ന് വീണത്. നിലവിൽ കെട്ടിട സംരക്ഷണ പദ്ധതിയുടെ ഫയൽ സർക്കാറിലാണ്.

സർക്കാർ ഉത്തരവ് ലഭിക്കുന്ന മുറക്ക് മാത്രമെ പുനർനിർമാണ പ്രവൃത്തികൾ നടത്താൻ കഴിയൂ. നിലവിൽ കെട്ടിടത്തിെൻറ പല ഭാഗങ്ങളും തകർന്ന നിലയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.