ക​െണ്ടയ്ൻമെൻറ്​ സോണിൽനിന്ന്​ മാറി; പൊന്നാനിയിൽ ആളുകൾ കൂട്ടത്തോടെ നിരത്തിൽ

പൊന്നാനി: പൊന്നാനിയെ ക​െണ്ടയ്ൻമെൻറ്​ സോണിൽനിന്ന്​ ഒഴിവാക്കിയതോടെ ആളുകൾ കൂട്ടത്തോടെ നിരത്തുകളിലേക്ക്. രണ്ടുതവണ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിക്കുകയും മാസങ്ങളായി ക​െണ്ടയ്ൻമെൻറ്​ സോണായി തുടരുകയും ചെയ്ത പൊന്നാനിയിൽ ചൊവ്വാഴ്ച രാത്രിയാണ് നിയ​ന്ത്രണം പിൻവലിച്ചത്.

ഇതോടെ രാവിലെ മുതൽ പ്രധാന നഗരങ്ങളിലെല്ലാം ജനബാഹുല്യമായിരുന്നു. കടകൾക്ക് മുന്നിലും ബാങ്കുകൾക്കും എ.ടി.എമ്മുകൾക്ക് മുന്നിലും നീണ്ട നിരയാണ് പ്രത്യക്ഷമായത്.

പലയിടത്തും സാമൂഹിക അകലം പോലും പാലിക്കാതെയാണ് ആളുകൾ എത്തുന്നത്. പല കടകളിലും എ.ടി.എം കൗണ്ടറുകൾക്ക് മുന്നിലും സാനിറ്റൈസർ പോലുമില്ലാതെയാണ് പ്രവർത്തനം. ഇനിയും ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതി ഗുരുതരമായി തുടരുമെന്നാണ് അധികൃതർ പറയുന്നത്.

ചേലേമ്പ്രയിലും പെരുവള്ളൂരിലുമായി 25 പേർക്ക് കോവിഡ് പോസിറ്റിവ്

തേഞ്ഞിപ്പലം: ചേലേമ്പ്രയിലും പെരുവള്ളൂരിലുമായി 25 പേർക്കുകൂടി കോവിഡ് പോസിറ്റിവ്. ചേലേമ്പ്രയിലെ വാർഡ് 18ൽ ഇതര സംസ്ഥാനത്തുനിന്ന്​ എത്തിയ രണ്ട് പേർക്കും ഒരു വീട്ടിലെ അഞ്ച് പേർക്കും വാർഡ് 11ൽ വിദേശത്തുനിന്ന്​ എത്തിയ ഒരാൾക്കുമാണ് പോസിറ്റിവ് ഫലം വന്നത്.

വാർഡ് 11ലെ ചേലേമ്പ്ര പനയപ്പുറത്ത് വിദേശത്തുനിന്ന്​ എത്തി ക്വാറൻറീൻ പൂർത്തിയാക്കിയ ഒരാൾക്കാണ് പരിശോധന ഫലം പോസിറ്റിവായത്. ചേലേമ്പ്രയിൽ ബുധനാഴ്​ച എട്ടുപേർക്ക് കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തു.

പെരുവള്ളൂരിൽ കണ്ടെയ്​ൻമെൻറ്​ സോൺ കൂടി

മലപ്പുറം: പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ അഞ്ച്​, ആറ്​, 11 വാർഡുകൾ കൂടി കണ്ടെയ്​ൻമെൻറ്​ സോണിൽ ഉൾപ്പെടുത്തിയതായി കലക്​ടർ അറിയിച്ചു. മൂന്ന്​, 12, 13, 18, 19 വാർഡുകളെ നേര​േത്ത കണ്ടെയ്ൻ​മെൻറ്​ സോണിൽ ഉൾപ്പെടുത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.