തിരൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരൂരിലെ ഓൺലൈൻ ബിസിനസ് സ്ഥാപനത്തിലെ സെയിൽസ്മാനായ വടകര സ്വദേശി നമ്പൂടി തറമ്മൽ ഹിഫ്ലുറഹ്മാനെയാണ് (23) തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലെ പൊലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞവർഷം നവംബറിൽ പ്രതി യുവതിയെ തിരൂരിൽവെച്ച് പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. വിവാഹിതനാണെന്ന വിവരം ഇയാൾ മറച്ചുവെച്ചു. യുവതി ഈ വിവരം അറിഞ്ഞതോടെ ഇയാൾ മുങ്ങി.
തുടർന്ന് ഇവർ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ പ്രതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിജിത്ത്, രാജേഷ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.