തിരൂർ: കോവിഡിനെത്തുടർന്ന് നിർത്തിവെച്ച മലബാര്‍ മേഖലയിലെ പാസഞ്ചർ ട്രെയിനുകൾ പൂർണമായും ഓടിത്തുടങ്ങി. മലബാർ മേഖലയിൽ പാസഞ്ചർ ട്രെയിനുകൾ പൂർണമായും പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ മുതൽ ഓരോന്നായി പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചത്.
കോഴിക്കോട്-തൃശൂര്‍ പാസഞ്ചർ സ്പെഷല്‍ എക്സ്പ്രസായി ഓടിത്തുടങ്ങിയതോടെ നിർത്തലാക്കിയ മലബാർ മേഖലയിലെ എല്ലാ ട്രെയിൻ സർവിസും പതിവുപോലെയായി. അതേസമയം, സമയമാറ്റവും എക്സ്പ്രസ് ട്രെയിൻ നിരക്കും യാത്രക്കാരെ പ്രയാസത്തിലാക്കുന്നുണ്ട്.
സ്വീകരണം നൽകി
തിരൂർ: കോഴിക്കോട്-തൃശൂര്‍ പാസഞ്ചർ ട്രെയിനിന് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍ തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. എല്ലാ പാസഞ്ചർ ട്രെയിനുകളും പുനഃസ്ഥാപിച്ച റെയില്‍വേ മന്ത്രിയെയും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറെയും പാലക്കാട് ഡിവിഷനൽ റെയില്‍വേ മാനേജറെയും അഭിനന്ദിച്ചു.
ട്രെയിനുകളുടെ സമയമാറ്റം എല്ലാ വിഭാഗം യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നതിനാൽ പുനഃപരിശോധിക്കണമെന്നും എക്സ്പ്രസ് നിരക്ക് ഈടാക്കുന്നത് പിൻവലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് അരിയല്ലൂര്‍, സെക്രട്ടറി ഫിറോസ് കാപ്പാട്, ട്രഷറർ പി.പി. അബ്ദുറഹ്മാന് വള്ളിക്കുന്ന്, വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുല്‍ റസാഖ് ഹാജി തിരൂര്‍, ഉണ്ണികൃഷ്ണന് അത്താണിക്കൽ, ഹാരിസ് കോയ പെരുമണ്ണ, രാമനാഥൻ വെങ്ങേരി, സുദർശൻ കോഴിക്കോട്, വിജയൻ കുണ്ടുപറമ്പ്, പ്രമോദ് കല്ലായി, സുനില്‍ കുമാര്‍ കുന്നത്ത്, സജിത്ത് കണ്ണാടിക്കൽ, ജസ്വന്ത് കുമാർ, സീനത്ത്, കൃഷ്ണജ നടക്കാവ്, ദീപ പുഴക്കൽ പാലാഴി, ഡോ. സീന കടലുണ്ടി, പ്രമോദ് കുമാര്‍ പന്നിയങ്കര, സിന്ധു കല്ലായി, സത്യന്, ഷാജി, രാജീവ് അരിയല്ലൂര്‍ തുടങ്ങിയവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.