Posted On
date_range Updated On
date_range പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറിനെ ആക്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി
പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറിനെ അക്രമിച്ചെന്ന കേസിലെ പ്രതികൾ മഞ്ചേരി എസ്.സി-എസ്.ടി കോടതിയിൽ കീഴടങ്ങി.
പള്ളിക്കൽ പഞ്ചായത്ത് ഒന്നാം വാർഡിൽ ഗ്രാമസഭ യോഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിൽ അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന പ്രസിഡൻറിെൻറ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.
എടക്കണ്ടി അബ്ദുൽ ഹമീദ്, എടക്കണ്ടി അബ്ദുൽ ലത്തീഫ്, ഫവാസ് കോഴിപ്പുറം, യൂനസ് അലി എന്നിവരാണ് മഞ്ചേരി എസ്.സി-എസ്.ടി കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.