655 രൂപ അടച്ചു, ലഭിച്ചത് ഒഴിഞ്ഞ ഗ്യാസ്​ സിലിണ്ടർ; പരാതിയുമായി വീട്ടമ്മ

മമ്പാട്: വീട്ടിൽ സൂക്ഷിച്ച ഗ്യാസ്​ സിലിണ്ടർ ഉപയോഗിക്കാൻ എടുത്തപ്പോൾ കാലിയാണെന്ന പരാതിയുമായി വീട്ടമ്മ. മമ്പാട് സ്വദേശിനി സൈഫുന്നീസയാണ് പരാതിയുമായി രംഗത്തുവന്നത്.

ജൂലൈയിൽ ഇവർ റീഫിൽ ചെയ്തുവെച്ച ഗ്യാസ് സിലിണ്ടർ കഴിഞ്ഞ ദിവസം സീൽ പൊട്ടിച്ചപ്പോഴാണ് കാലിയാണെന്ന്​ മനസ്സിലായത്. 655 രൂപ ഗ്യാസ് നിറക്കാൻ ഏജൻസിയിൽ നൽകിയിരുന്നു.

പരാതിയുമായി ചെന്നപ്പോൾ രണ്ടുമാസം മുമ്പ്​ നിറച്ചതാണെന്ന പേരിൽ ഏജൻസി അധികൃതർ കൈമലർത്തുകയാണെന്ന്​ സൈഫുന്നീസയുടെ ഭർത്താവ് ഷംസു പറയുന്നു. വണ്ടൂരിലെ ഏജൻസിയിൽനിന്നാണ് ഗ്യാസ് റീഫിൽ ചെയ്തത്. പുതിയ സിലിണ്ടറിന്​ മാനേജർക്ക് പരാതി നൽകിയതായും വീട്ടുകാർ പറഞ്ഞു.

അതേസമയം, രണ്ടു മാസത്തിനുശേഷമാണ് സിലിണ്ടർ കാലിയായ നിലയിൽ വീട്ടുകാർ കൊണ്ടുവന്നതെന്ന്​ ഏജൻസി പറഞ്ഞു. സിലിണ്ടർ ലഭിച്ചാൽ വീട്ടുടമസ്ഥൻ ഭാരം മനസ്സിലാക്കേണ്ടതായിരുന്നു. മാ​ത്രമല്ല, സീൽ പൊട്ടിച്ചാൽ ചോർച്ചയുണ്ടെങ്കിൽ അപ്പോൾതന്നെ അറിയിക്കണമായിരുന്നുവെന്നും അവർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.