വാ​യ്പ​ക്ക്​ ന​ഗ​ര​സ​ഭ ഓ​ഫി​സ് സ​മു​ച്ച​യം ഈ​ടു​വെ​ക്ക​രു​തെ​ന്ന്​ പ്ര​തി​പ​ക്ഷം

പെരിന്തൽമണ്ണ: നഗരസഭയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നഗരസഭയുടെ ഒാഫിസ് സമുച്ചയവും പണയംവെക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു. നഗരസഭ ഒാഫിസ് സമുച്ചയവും മനഴി ബസ് സ്റ്റാൻഡ് കോംപ്ലക്സും ഉൾപ്പെടുന്ന രണ്ടേക്കർ (81 ആർ) ഭൂമി കേരള ബാങ്കിന്‍റെ മലപ്പുറം ശാഖയിൽ പണയംവെച്ച് 20 കോടിയെങ്കിലും വാങ്ങാനാണ് തീരുമാനം. നാലു വർഷത്തോളമായി ഹഡ്കോയിൽനിന്ന് 20 കോടി രൂപ വായ്പ തേടി നടപടി തുടങ്ങിയെങ്കിലും ഈട് വെക്കുന്ന നഗരസഭയുടെ മാർക്കറ്റ് ഭൂമിയുടെ ആധാരമില്ലാത്തതിനാൽ വൻ ബാധ്യതയാണ് വരുക. ഭൂമിക്ക് രേഖ തരപ്പെടുത്താൻ സർക്കാർതലത്തിൽ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ലഭിച്ചില്ല.

ഇത് പുതിയ വായ്പയല്ലെന്നും നേരത്തേ ശ്രമിച്ചുവന്ന ഹഡ്കോ വായ്പ വലിയ സാമ്പത്തികനഷ്ടം വരുത്തുമെന്നതിനാൽ ഒഴിവാക്കി മറ്റൊരു ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുക്കുകയാണെന്നും നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചു. അതേസമയം, ഒരു വായ്പകൊണ്ട് തീരുന്നതല്ല നഗരസഭ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെന്നും കരാറുകാർക്ക് മാത്രം 35 കോടിയോളം നൽകാനുണ്ടെന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുത്ത വായ്പ ഇതിന് പുറമെയാണെന്നും യോഗത്തിൽ പച്ചീരി ഫാറൂഖ് പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിനെ സഹായിച്ചതുപോലെ സി.പി.എം ഭരിക്കുന്ന പെരിന്തൽമണ്ണ നഗരസഭക്ക് ഈ പ്രതിസന്ധി മറികടക്കാൻ ഇടത് സർക്കാറിൽനിന്ന് പ്രത്യേക സഹായം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും ഒാഫിസ് സമുച്ചയം ഈടുവെച്ച് വായ്പയെടുക്കാൻ തങ്ങൾ 14 അംഗങ്ങളും വിയോജിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വാ​യ്പ​ക്ക്​ ന​ഗ​ര​സ​ഭ ഓ​ഫി​സ് സ​മു​ച്ച​യം

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ൽ വ​ലി​യ സാ​മ്പ​ത്തി​ക ചെ​ല​വു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ഹ​ഡ്കോ​യി​ൽ​നി​ന്ന് 20 കോ​ടി രൂ​പ വാ​യ്പ​യി​ൽ 15.25 കോ​ടി​കൂ​ടി വാ​ങ്ങി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ഗ​ര​സ​ഭ ഉ​പേ​ക്ഷി​ച്ചു. എ​ര​വി​മം​ഗ​ല​ത്തെ മാ​ലി​ന്യ പ്ലാ​ന്‍റ്​ നി​ൽ​ക്കു​ന്ന 13.25 ഏ​ക്ക​ർ ഭൂ​മി​യും ടൗ​ണി​ലെ മാ​ർ​ക്ക​റ്റ് ഭൂ​മി​യും ഈ​ടു​വെ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. മാ​ർ​ക്ക​റ്റ് ഭൂ​മി​ക്ക് രേ​ഖ​യി​ല്ലാ​ത്ത​തി​നാ​ൽ പ​ണ​യാ​ധാ​ര​പ്ര​കാ​രം ഈ​ടു​ന​ൽ​കാ​ൻ വ​ലി​യ സാ​മ്പ​ത്തി​ക ചെ​ല​വു വ​രു​മെ​ന്ന​തി​നാ​ൽ പ​ല വ​ഴി​ക​ളും നോ​ക്കി ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ശ്ര​മം ഉ​പേ​ക്ഷി​ക്കു​ന്ന​ത്. 20 കോ​ടി​യി​ൽ 4.75 കോ​ടി ല​ഭി​ച്ചി​ട്ടു​ണ്ട്. 39.64 കോ​ടി ചെ​ല​വു​ള്ള ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​നി​യും പ​ണി പൂ​ർ​ത്തി​യാ​വാ​നും ചെ​യ്ത പ​ണി​ക്ക് 11 കോ​ടി​യോ​ളം ന​ൽ​കാ​നു​മു​ണ്ട്.

ഏ​ഴു കോ​ടി ചെ​ല​വു​ള്ള ടൗ​ൺ​ഹാ​ളി​ന് നാ​ലു കോ​ടി​യു​ടെ പ​ണി ക​ഴി​ഞ്ഞു. ഇ​തി​ൽ ചെ​യ്ത പ​ണി​ക്ക് 1.85 കോ​ടി ന​ൽ​കാ​നു​ണ്ട്. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് അ​ഞ്ചു കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ച്ചി​ട്ടേ​യു​ള്ളൂ. പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന​പ്പു​റം ക​രാ​റു​കാ​ർ​ക്ക് കു​ടി​ശ്ശി​ക ന​ൽ​കാ​നാ​ണ് ഇ​പ്പോ​ൾ പ​ണം വേ​ണ്ട​ത്. അ​തി​നി​ടെ, ക​രാ​റു​കാ​ർ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​വു​ന്ന​തും പ്ര​തി​സ​ന്ധി​യാ​ണ്. പു​തി​യ ന​ഗ​ര​സ​ഭ ഒാ​ഫി​സി​ൽ കൗ​ൺ​സി​ൽ ഹാ​ൾ ഫ്ലോ​റി​ങ് ന​ട​ത്തി​യ​തി​ന് 4.98 ല​ക്ഷ​വും സ്റ്റോ​ർ റൂം ​പ​ണി​ത​തി​ന് 4.9 ല​ക്ഷ​വും അ​ട​ക്കം 9.89 ല​ക്ഷം കി​ട്ടാ​ൻ ക​രാ​റു​കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച് ഉ​ത്ത​ര​വ് സ​മ്പാ​ദി​ച്ചു. ഇ​തേ ക​രാ​റു​കാ​ര​ന്‍റെ 2021 ലെ 15 ​പ്ര​വൃ​ത്തി​ക​ൾ​ക്ക് 46.42 ല​ക്ഷം​കൂ​ടി ന​ൽ​കാ​നു​ണ്ട്. പ​കു​തി മൂ​ന്നു​മാ​സ​ത്തി​ന​ക​വും ബാ​ക്കി അ​ടു​ത്ത മൂ​ന്നു മാ​സ​ത്തി​ന​ക​വും ന​ൽ​കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 

Tags:    
News Summary - opposition said that the municipal office complex should not take the loan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.