മുഹമ്മദ് ഷിബിൽ
നിലമ്പൂർ: സ്കൂട്ടറിൽ വിൽപ്പനക്കായി എത്തിച്ച 310 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. മമ്പാട് ബീമ്പുങ്ങൽ സ്വദേശി വാളപ്പുറം മുഹമ്മദ് ഷിബിലിനെയാണ് (20) നിലമ്പൂർ എസ്.ഐ ടി.പി.മുസ്തഫ അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിർദേശ പ്രകാരം നിലമ്പൂർ സി.ഐ സുനിൽ പുളിക്കല്‍ലിന്റെ നേതൃത്വത്തിൽ പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പിതൃസഹോദരൻ റിയാസ് ബാബു എന്ന കളത്തിൽ ബാബു ഓടി രക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും റിയാസ് ബാബുവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ വടപുറം താളിപ്പൊയിലിൽ നിന്നാണ് ഇയാൾ പിടിയിലായത്.
മലയോര മേഖലയിൽ പൊലീസ് ഇത്രയധികം മെത്താഫിറ്റാമിൻ പിടികൂടുന്നത് ആദ്യമായാണ്. വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരും ഇതിന്. എസ്.ഐമാരായ ടി.സുനിൽകുമാർ, കെ.ടി. അഖിൽ, എ.എസ്.ഐ എം.കെ. നൗഷാദ്, സി.പി.ഒ പി. ദീപ, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.