നിലമ്പൂർ: ഏറെ ചർച്ച ചെയ്യപ്പെട്ട വടക്കൻ കേരളത്തിെൻറ സ്വപ്നമായ നിലമ്പൂർ-നഞ്ചൻകോട് പാതക്ക് വീണ്ടും അനക്കം വെക്കുന്നു. പാതക്ക് ജീവനേകാൻ മുൻൈകയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് ബുധനാഴ്ച കത്ത് നൽകി. വയനാട് എം.പി രാഹുൽ ഗാന്ധി, സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ ശിപാർശ കത്തും ഉള്ളടക്കം ചെയ്താണ് പ്രതിപക്ഷ നേതാവിെൻറ കത്ത്.മൈസൂർ-കൊല്ലഗൽ ദേശീയപാത 766ൽ ബന്ദിപ്പൂർ വനത്തിലെ 19 കി.മീറ്റർ രാത്രിയാത്ര നിരോധനം പാതക്ക് തിരിച്ചടിയാണെന്നിരിക്കെ കുട്ട-ഗോണിഗുപ്പ വഴിയുള്ള ബദൽപാത കാണണമെന്നും കത്തിൽ പറയുന്നു.
കർണാടക, കേന്ദ്ര സർക്കാറുകളുമായി അടിയന്തര ഇടപെടൽ നടത്തി ശാശ്വത പരിഹാരം കാണണമെന്നാണ് കത്തിലുള്ളത്.
ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ ഒന്നിലധികം സർവേ പൂർത്തീകരിച്ച പാതയാണിത്. ബന്ദിപ്പൂർ നാഷണൽ ടൈഗർ പാർക്കിെൻറ പ്രധാന ഭാഗങ്ങളിലൂടെ കടന്നുപോവുന്ന പാത വന്യജീവികളുടെ സ്വൈരജീവിതത്തിന് തടസ്സമാവുമെന്ന് ചൂണ്ടിക്കാണിച്ച് കർണാടക സർക്കാർ സർവേക്ക് അനുമതി നിഷേധിച്ചതോടെ ചർച്ച ഏറെക്കുറെ കെട്ടടങ്ങിയിരുന്നു.
എന്നാൽ ആറു മാസം മുമ്പ് പാതയുടെ വിശദ പദ്ധതി രൂപരേഖ (ഡി.പി.ആർ) തയാറാക്കുന്നതിെൻറ ഭാഗമായി കേരള റെയിൽവേ െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് ലോക്കേഷൻ സർവേ നടത്താൻ തീരുമാനിച്ചിരുന്നു.
കർണാടകയിൽ സർവേക്കുള്ള അനുമതി ലഭിക്കാത്തതിനാൽ കേരളത്തിെൻറ പരിധിയിലുള്ള പ്രദേശത്ത് മാത്രമായിരുന്നു ഒന്നാംഘട്ട സർവേക്ക് നടപടി ഉണ്ടായിരുന്നത്. 176 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ 114 കിലോമീറ്റർ കേരളത്തിലൂടെയും 62 കിലോമീറ്റർ കർണാടകയിലൂടെയുമാണ് കടന്നുപോവുന്നത്. കർണാടകയുടെ വനഭൂമിയിൽ സർവേ നടത്താനുള്ള അനുമതിക്കായി കേരളം റെയിൽവേ മന്ത്രാലയത്തിെൻറ സഹായം തേടിയിരുന്നു.
മുഖ്യമന്ത്രി തലത്തിലും ചീഫ് സെക്രട്ടറി തലത്തിലും കേരളം, കർണാടകക്ക് കത്തയച്ചിരുന്നെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് അന്ന് കേരളം റെയിൽവേ മന്ത്രാലയത്തിെൻറ സഹായം തേടിയതും ഡി.പി.ആർ തയാറാക്കാൻ കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി അനുമതി നൽകുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.