നിലമ്പൂര്‍ സ്വദേശി ഗോവിന്ദിെൻറ കാലിൽ തെരുവുനായ് കടിച്ചുണ്ടായ മുറിവ്
നിലമ്പൂരില്‍ ഏഴുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു
നിലമ്പൂർ: നിലമ്പൂരിൽ ഏഴുപേർക്ക് തെരുവുനായുടെ ആക്രമണത്തിൽ പരിക്ക്. നിലമ്പൂർ-കോവിലകത്തുമുറി റോഡിലും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നുമാണ് ആക്രമണമുണ്ടായത്.
ചുങ്കത്തറ സ്വദേശി നിസാര്‍ (28), രാധാമണി (60), നിലമ്പൂര്‍ സ്വദേശി ഗോവിന്ദ് (17), കരുളായി സ്വദേശികളായ ബുഷ്റ (34), സുബൈദ (51) എന്നിവര്‍ക്കാണ് വൈകീട്ട് മൂേന്നാടെ കോവിലകത്ത് മുറി റോഡിൽ നായുടെ കടിയേറ്റത്.
ഇവർ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഓടി രക്ഷപ്പെട്ട നായ വൈകീട്ട് ആറരയോടെ വീണ്ടും നിലമ്പൂര്‍ പുതിയ ബസ് സ്റ്റാൻഡ്, മില്‍മ റോഡ് എന്നിവിടങ്ങളിൽ അക്രമണം അഴിച്ചുവിട്ടു. ഇവിടെ രണ്ടുപേർക്കാണ് കടിയേറ്റത്. ഓടിയതിനാൽ കുറെ പേർ കടിയേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.