ഷെറീഫിന്‍റെ ചാത്തുമേനോൻ ശിൽപം ഇനി തേക്ക് മ്യൂസിയത്തിലും

നിലമ്പൂർ: പ്രശസ്ത ശിൽപി ഷെറീഫ് നിലമ്പൂർ നിർമിച്ച നിലമ്പൂർ തേക്കുതോട്ടങ്ങളുടെ സ്ഥാപകൻ ചാത്തുമേനോന്‍റെ ചുടുമൺ ശിൽപം തേക്ക് മ്യൂസിയത്തിൽ സ്ഥാപിച്ചു. കളിമണ്ണിലൂടെ നിലമ്പൂരിനെ ലോക ടൂറിസം മാപ്പിൽ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഏർത്ത് വേം പ്രോജെക്ടിന്‍റെ ഭാഗമായി കനോലി പ്ലോട്ടിൽ ഷെറീഫ് സൗജന്യമായി നിർമിച്ച രണ്ട് സെൽഫി പോയന്റുകൾ ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

25 വർഷങ്ങൾക്കു മുമ്പ് സിവിൽ എൻജിനീയറിങ് മേഖലയിൽ നിന്നാണ് ഷെരീഫ് ടെറകോട്ട മ്യൂറൽ നിർമാണത്തിലെത്തുന്നത്. യു.എ.ഇ പ്രസിഡന്‍റ്, പോപ്പ് സിംഗർ കിങ് ക്വിനോ, ശ്രീ ശ്രീ രവിശങ്കർ, അല്ലു അർജുൻ, മമ്മൂട്ടി തുടങ്ങിയവരുടെ പോർ ട്രൈറ്റുകളിലൂടെ പ്രശസ്തനാണ് ഷെറീഫ് കലകാരൻ.

Tags:    
News Summary - Sharif's Chathu Menon sculpture in Teak Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.