നിലമ്പൂർ: അധ്യാപകൻ മാർഗദർശിയും വഴികാട്ടിയുമാണെന്നതിന് റഷീദലി മാഷ് പോലുള്ളവരാണ് ഉദാഹരണം. കോവിഡ് കാലത്ത് സ്കൂൾ അടച്ചെങ്കിലും റഷീദലി മാഷ് മിക്ക ദിവസങ്ങളിലും കാടുകയറും. ഒന്നും രണ്ടും കിലോമീറ്ററല്ല. കുന്നും മലയും താണ്ടി പത്തും പതിനഞ്ചും കിലോമീറ്റർ. കാൽനടയായുള്ള യാത്രയാണിത്. അമ്പുമല കോളനിയിലേക്കാണീ യാത്ര. അവിടെ തെൻറ വിദ്യാർഥികളെ കാണണം. കോവിഡ് കാലത്ത് അവരുടെ പ്രശ്നങ്ങൾ അറിയണം. ഓൺലൈൻ പഠനത്തിെൻറ പ്രയാസങ്ങൾ അറിഞ്ഞ് പരിഹാരം കാണണം. അങ്ങനെ ഒത്തിരി പണിയുണ്ട് മാഷിന്.
കോളനിക്കാർക്കും കുട്ടികൾക്കുമെല്ലാം ഇന്ന് മാഷ് അതിഥിയല്ല. സുപരിചിതനും സുഹൃത്തും സർവോപരി ഗുരുവന്ദ‍്യനും കുടുംബാംഗത്തെ പോലെയുമാണ്. പോത്തുകല്ല് ഞെട്ടിക്കുളം എ.യൂ.പി സ്കൂളിലെ അധ്യാപകനാണ് പെരുവമ്പാടം സ്വദേശി ഇല്ലിക്കൽ റഷീദലി.
ഞെട്ടികുളം ഹോസ്റ്റലിൽ അമ്പുമല കോളനിയിലെ പത്തോളം കുട്ടികളുണ്ട്. ഇവരുടെ ഓൺലൈൻ പഠനം സുതാര‍്യമാക്കാനാണ് മാഷിെൻറ ഇടവിട്ടുള്ള കാട്ടാന മേയുന്ന കാട്ടിലൂടെയുള്ള യാത്ര.
തെൻറ വീടിന് സമീപത്തെ പെരുവമ്പാടം കോളനിയിലും മാഷിെൻറ കാര‍്യക്ഷമമായ ഇടപെടലുണ്ട്. ഇവിടെ എം.ബി.ബി.എസിന് പഠിക്കുന്ന മൂന്ന് കുട്ടികളുടെ ഉയർച്ചയിൽ മാഷിെൻറ കൈതാങ്ങുണ്ട്. സ്കൗട്ട് അധ‍്യാപകർക്കുള്ള പരമോന്നത ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജിന് അർഹനായ അധ‍്യാപകൻ കൂടിയാണിദ്ദേഹം. ആദിവാസി കോളനികളിലെ കുട്ടികളുടെ വിദ‍്യാഭ‍്യാസ പ്രവർത്തനത്തിന് ഹോപ്പ്ഷോർ എന്ന സംഘടനയുടെ അവാർഡും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.