നിലമ്പൂർ: നിലമ്പൂരിന്റെ സ്വപ്ന പദ്ധതികളായ ബൈപാസ്, ഗവ. കോളജിന് സ്വന്തം കെട്ടിടം എന്നിവ സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചില്ല. അതേസമയം, മലയോര മേഖലയുടെ ഏറെ നാളത്തെ ആവശ്യങ്ങളിലൊന്നായ നിലമ്പൂർ ജില്ല ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിന് ബജറ്റിൽ പ്രതീക്ഷയുണ്ട്.
നിലമ്പൂർ ജില്ല ആശുപത്രിക്ക് കാത്ത് ലാബ് അനുവദിച്ചതോടെയാണ് കാർഡിയോളജി വിഭാഗത്തിന് വഴിയൊരുങ്ങുക. അഞ്ചുകോടി രൂപയാണ് കാത്ത് ലാബിന് ബജറ്റിൽ വകയിരുത്തിയത്. നിലവിലെ ഒ.പി ബ്ലോക്ക് മൂന്ന് നില കെട്ടിടമാണ്. ഇതിൽ രണ്ടാമത്തെ നിലയിൽ കാത്ത് ലാബ് ഒരുക്കാനാണ് ആലോചന. ആറുമാസം കൊണ്ട് ലാബിനുള്ള സൗകര്യങ്ങൾ ഒരുക്കാനാവും. കാത്ത് ലാബ് വരുന്നതോടെ കാർഡിയോളജി വിഭാഗം എന്ന നിലമ്പൂരിന്റെ ഏറെ നാളത്തെ കാത്തിരിപ്പിന് വഴിയൊരുങ്ങും. ജില്ല ആശുപത്രിയിൽ കാർഡിയോളജി തസ്തിക ഇല്ല.
എന്നാൽ, നിലമ്പൂരിന് പ്രത്യേക പരിഗണന നൽകി എൻ.എച്ച്.എം ഫണ്ടിൽ കാർഡിയോളജിസ്റ്റിനെ അനുവദിക്കാമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ജില്ല മെഡിക്കൽ ഓഫിസർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പറഞ്ഞു. കാത്ത് ലാബ് പ്രവർത്തിക്കാൻ മതിയായ സൗകര്യം ഉണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. ബജറ്റിൽ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചത് നിലമ്പൂർ മേഖലയിലാണ്.
എടക്കര സബ് രജിസ്ട്രാർ ഓഫിസ് കെട്ടിട നിർമാണം- ഒരു കോടി, നിലമ്പൂർ നഗരസഭയിൽ അമിനിറ്റി സെന്റർ നിർമാണം- 50 ലക്ഷം, നഗരസഭയിൽ ഹോമിയോ ആശുപത്രി കെട്ടിട നിർമാണം- 50 ലക്ഷം, നഗരസഭയിൽ പാലിയേറ്റിവ് കെട്ടിട നിർമാണം- 50 ലക്ഷം, മുമ്മുളി കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമാണം- 3 കോടി, പയ്യമ്പള്ളി മാനസികാരോഗ്യ കേന്ദ്രം കെട്ടിട നിർമാണം- 50 ലക്ഷം, മാങ്കുത്ത് ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമാണം- ഒരു കോടി, ജനതപ്പടിയിൽ ൈഫ്ലഓവർ നിർമാണം- ഒരു കോടി, ചന്തക്കുന്ന് ആസാദ് ഗ്രൗണ്ട് സ്റ്റേഡിയം നിർമാണം- ഒരു കോടി, കരുളായി നെടുങ്കയം എക്കോ ടൂറിസം പദ്ധതി- 2 കോടി എന്നിവക്ക് ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.