കവളപ്പാറ ദുരന്തബാധിതരായ 24 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

എടക്കര: കവളപ്പാറ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്​ടപ്പെട്ട 24 കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഞായറാഴ്ച നടക്കും. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്​ടമായ 24 കുടുംബങ്ങൾക്ക്​ സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം വീതം അനുവദിച്ചിരുന്നു.

പോത്തുകല്‍ ഞെട്ടിക്കുളം ടൗണിനോട് ചേര്‍ന്ന് വിലയ്​ക്ക് വാങ്ങിയ ഒരേക്കര്‍ 88 സെൻറ്​ സ്ഥലത്താണ് 24 കുടുംബത്തിനും വീടൊരുങ്ങുന്നത്. 24 സെൻറ്​ സ്ഥലം റോഡും രണ്ട് കിണറുകളും നിര്‍മിക്കാൻ മാറ്റിവെച്ചു. എല്ലാ വീട്ടിലേക്കും 12 അടി വീതിയുള്ള റോഡും നിര്‍മിച്ചു. 24 വീടുകള്‍ക്കും ഞായറാഴ്ച തറക്കല്ലിടും. പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Home for Kavalapara victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.