നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ ലേലത്തിനൊരുക്കിയ 95 വർഷം പ്രായമുള്ള
തേക്കുതടികൾ
നിലമ്പൂർ: വനംവകുപ്പിന്റെ ജില്ലയിലെ അംഗീകൃത ഡിപ്പോയായ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ 95 വർഷം പ്രായമുള്ള തേക്കുതടികൾ ലേലത്തിന്. വഴിക്കടവ് റേഞ്ച് നെല്ലിക്കുത്ത് വനത്തിൽ 1930ൽ ബ്രിട്ടീഷുകാർ പ്ലാന്റ് ചെയ്ത തോട്ടത്തിലെ 318 ഘനമീറ്റർ തേക്കുതടികളാണ് ലേലത്തിന് തയാറാക്കിയിരിക്കുന്നത്. ജനുവരി 30നും ഫെബ്രുവരി മൂന്നിനുമാണ് ലേലം. കയറ്റുമതി ഇനത്തിൽപെട്ട തടികളും ഇതിലുണ്ട്. ഇവക്ക് ഉയർന്ന വില പ്രതീക്ഷിക്കുന്നു.
നെല്ലിക്കുത്ത് തേക്ക് പ്ലാന്റേഷൻ അടക്കിമുറി നടത്തിയതിനെ തുടർന്നാണ് ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള തേക്കുതടികൾ ലഭിച്ചത്.
ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെയുള്ള വ്യാപാരികൾ ഇ-ലേലത്തിൽ പങ്കെടുക്കുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. ഡിപ്പോ റേഞ്ച് ഓഫിസർ പി.എസ്. നിധിന്റെ നേതൃത്വത്തിലാണ് ഡിപ്പോയിൽ ലേലത്തിനുള്ള തേക്കുതടികൾ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.