ഒടുവിൽ ഊരാളുങ്കൽ ചുരം ഇറങ്ങാൻ തീരുമാനിച്ചു

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡ് നെടുനീളെ കു‍ണ്ടും കുഴിയും. നാടുകാണി^പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയുള്ളതിനാൽ പുതിയ എസ്​റ്റിമേറ്റ് തയാറാക്കി ഫണ്ട് വകയിരുത്താനും കഴിയാതെ പൊതുമരാമത്ത്​ വകുപ്പും ത്രിശങ്കുവിലാണ്. റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നാടുകാണി ചുരത്തിൽനിന്ന്​ ഇറങ്ങാനും കഴിയുന്നില്ല. പ്രളയം മൂലം തുടർച്ചയായി ചുരത്തിൽ റോഡ് തകർച്ച ഉണ്ടാവുന്നത് കാരണമാണ് ഇറങ്ങാൻ കഴിയാത്ത അവസ്ഥയുള്ളത്. ചുരത്തിലെ പ്രവൃത്തി 95 ശതമാനവും പൂർത്തിയായപ്പോഴാണ് പ്രളയം മൂലം ചുരത്തിലെ വിവിധ ഭാഗങ്ങളിൽ റോഡ് തകർച്ച ഉണ്ടായത്.

കരാർ പ്രകാരം മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കേണ്ട നവീകരണം പ്രതികൂല കാലാവസ്ഥ മൂലം അഞ്ച് വർഷമാകാറായിട്ടും പൂർത്തിയാക്കാനായിട്ടില്ല. ഇനിയും ഒരു വർഷംകൂടി കാലാവധി നീട്ടി തരണമെന്ന് ഊരാളുങ്കൽ ആവശ‍്യപ്പെട്ടിരിക്കുകയാണ്.

വഴിക്കടവ് മുതൽ അന്തർസംസ്ഥാന പാതയിൽ മിക്കയിടത്തും റോഡ് തകർന്നു കിടക്കുകയാണ്. മുണ്ട, മുസ്​ലിയാരങ്ങാടി, എടമല, ചന്തക്കുന്ന്, ജനതപടി തുടങ്ങിയ ഭാഗങ്ങളിൽ ഗതാഗതം സാധ‍്യമല്ലാത്ത രീതിയിൽ റോഡ് തകർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പി.വി. അൻവർ എം.എൽ.എ ഇടപ്പെട്ട് ചുരം ഇറങ്ങാൻ ഊരാളുങ്കലിനോട് ആവശ‍്യപ്പെടുകയായിരുന്നു. മഴ കുറഞ്ഞാൽ ഉടൻ വഴിക്കടവ് മുതൽ വടപുറം വരെയുള്ള കെ.എൻ.ജി റോഡിൽ താൽക്കാലിക പ്രവൃത്തി നടത്താനാണ് തീരുമാനം. റോഡ് പാടെ തകർന്ന ഭാഗങ്ങളിൽ സ്ഥിരം പ്രവൃത്തി നടത്തുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ സി.ടി. മുഹ്സിൻ പറഞ്ഞു.

Tags:    
News Summary - Ghat road Repairing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.