ഒാൺലൈൻ ക്ലാസുകൾ വൈറൽ; ഹിബക്ക്​ സമ്മാനവുമായി അധ്യാപകർ

കാളികാവ്: ഒാൺലൈൻ ക്ലാസുകൾ ഏറെ ഫലപ്രദമെന്ന്​ തെളിയിക്കുകയാണ് അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ഹിബ ഫാത്തിമ. ഈ കൊച്ചുമിടുക്കി ത​െൻറ കൂട്ടുകാരികൾക്കുവേണ്ടി ഓൺലൈനിൽ നടത്തിയ അറബിക്​ ക്ലാസ്​ ഏറെ വൈറലായിട്ടുണ്ട്.

ഉമ്മയുടെ മൊബൈൽ ഫോൺ എടുത്ത് ആരും കാണാതെ കുട്ടിതന്നെ വിഡിയോ എടുത്ത് ക്ലാസ്​ ടീച്ചർക്ക് അയച്ചുകൊടുത്ത​തോടെ ഹിബയുടെ കഴിവ് പുറത്തറിയുകയായിരുന്നു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല സമിതി കുട്ടിയുടെ കഴിവിനെ പ്രശംസിച്ച് കുടുംബത്തിന് സന്ദേശമയച്ചു. കെ.എ.ടി.എഫ് സബ് ജില്ല കമ്മിറ്റി ഭാരവാഹികൾ വീട്ടിലെത്തി പാരിതോഷികം നൽകി. നേരത്തേ ഓൺലൈൻ ക്ലാസ്​ നടത്തി വിഡി​യോ വൈറലായ ദിയ ഫാത്തിമയും അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥിയാണ്​.

കെ.എ.ടി.എഫ് ജില്ല സെക്രട്ടറി ടി.സി.എ. ലത്തീഫ്, അധ്യാപകരായ എം. അബ്​ദുൽ നാസർ, എം. സലീൽ ബാബു, ഇ.കെ. ശബ്ന തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - First Standerd girl Online Class Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.