Posted On
date_range Updated On
date_range കരിമ്പുഴയിലും കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു
നിലമ്പൂർ: നഗരസഭയിലെ കരിമ്പുഴയിൽ കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പനയംകോടിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിനാശം വരുത്തി. പാറാത്തൊടിക കരീമിന്‍റെ കായ് ഫലമുള്ള നാല് തെങ്ങുകൾ മറിച്ചിട്ടു. കൃഷിയിടത്തിലെ കാവലിരുന്ന കർഷകനാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത് ആദ്യം അറിഞ്ഞത്.
മൂന്ന് ആനകളുണ്ടായിരുന്നു. പ്രദേശവാസികൾ പടക്കം പൊട്ടിച്ച് വിരട്ടി ഏറെ പണിപ്പെട്ടാണ് തിരിച്ചയച്ചത്. പ്രദേശത്ത് ആനശല്യം ആദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു. നിലമ്പൂർ കരിമ്പുഴ പനയംകോട് കാട്ടാനക്കൂട്ടം നശിപ്പിച്ച പാറാത്തൊടിക കരീമിന്‍റെ തെങ്ങുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.