രാജു
നിലമ്പൂര്‍: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്ന മധുര സ്വദേശിയെ എക്സൈസ് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ശബരിമല സന്നിധാനത്തുവെച്ച് അറസ്റ്റ് ചെയ്തു.
നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി തമിഴ്നാട് മധുര സ്വദേശി രാജുവിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
മഞ്ചേരി എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദിവസങ്ങളോളം ഏകസൈസ് പാര്‍ട്ടി നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് പ്രതി സന്നിധാനത്ത് ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്.
അഡീഷനല്‍ എക്സൈസ് കമീഷണര്‍ വിക്രമന്റെ ഉത്തരവ് പ്രകാരം നിലമ്പൂര്‍ റേഞ്ച് ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എച്ച്. ഷെഫീക്ക്, മലപ്പുറം ഐ.ബി. ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.ടി. ഷംനാസ്, എബിന് സണ്ണി, ഡ്രൈവര്‍ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയെത്.
സന്നിധാനത്തിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദ്, എക്സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് മോഹന്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.