ഫാ​സ​ിൽ, ഫൈ​സ​ൽ

വധശ്രമ കേസ്: സഹോദരങ്ങൾക്ക് 13 മാസം തടവ്

നി​ല​മ്പൂ​ർ: വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് 13 മാ​സം ത​ട​വ്. ച​ന്ത​ക്കു​ന്ന് ചാ​രം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പാ​ലോ​ട്ടി​ല്‍ ഫാ​സി​ല്‍ (31), സ​ഹോ​ദ​ര​ന്‍ ഫൈ​സ​ല്‍ (29) എ​ന്നി​വ​രെ​യാ​ണ് മ​ഞ്ചേ​രി അ​സി. സെ​ഷ​ന്‍സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2011 ഡി​സം​ബ​ർ 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​രാ​തി​ക്കാ​ര​നെ സൗ​ഹാ​ർ​ദം ന​ടി​ച്ച് സ്വ​ന്തം വി​ട്ടി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി പ്ര​തി​ക​ളു​ടെ സ​ഹോ​ദ​രി​യോ​ട് അ​പ​മ​ര്യ​ദ​യാ​യി പെ​രു​മാ​റി എ​ന്നോ​രോ​പി​ച്ച് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ന്റെ ഫോ​ണി​ല്‍നി​ന്ന് സ​ഹോ​ദ​ര​ന്മാ​രെ വി​ളി​ച്ച് വ​രു​ത്തി അ​വ​രേ​യും ആ​ക്ര​മി​ച്ചു. നി​ല​മ്പൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഫാ​സി​ൽ. 

Tags:    
News Summary - Attempt to murder case: Brothers jailed for 13 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.