Posted On
date_range Updated On
date_range നിലമ്പൂരിൽ കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു
മലപ്പുറം: നിലമ്പൂർ ഓടായിക്കലിൽ കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. മമ്പാട് ഓടായിക്കൽ കണക്കൻകടവ് പരശുറാംകുന്നത്ത് പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ആയിശ(63)യാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
വീട്ടുപറമ്പിലെ തെങ്ങിൻ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഭർത്താവ് മരിച്ച ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.
ടാപ്പിങ് തൊഴിലാളികളാണ് വീടിനോട് ചേർന്ന് കിടക്കുന്ന നിലയിൽ ശനിയാഴ്ച രാവിലെ ആയിഷയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. മക്കൾ: സക്കീന,സലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.