തീപിടിത്തത്തിൽ കത്തിനശിച്ച പ്രഭാകരൻ നായരുടെ വീട്
Posted On
date_range Updated On
date_range നിലമ്പൂർ പയ്യംപള്ളിയിൽ വീട് കത്തിനശിച്ചു
നിലമ്പൂർ: പയ്യംപള്ളിയിൽ വീടിന് തീപിടിച്ച് കത്തിനശിച്ചു. കുപ്പാറ പ്രഭാകരൻ നായരുടെ ഓട് മേഞ്ഞ വീടാണ് കത്തിനശിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് അയൽവാസികൾ കണ്ടത്. പ്രഭാകരൻ നായരും ഭാര്യയും ജോലിക്ക് പോയതായിരുന്നു.
വിവരം അറിഞ്ഞ് തിരുവാലിയിൽനിന്ന് അഗ്നിരക്ഷ സേനയെത്തി തീ അണച്ചെങ്കിലും വീട് ഏതാണ്ട് പൂർണമായി കത്തിനശിച്ചു. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും വിലപിടിപ്പുള്ള രേഖകളും നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.