അനുസ്മരിച്ചു

മലപ്പുറം: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ്​ കെ. കരുണാകരപിള്ളയെ അസോസിയേഷന്‍ ജില്ല കമ്മിറ്റി . സംസ്ഥാന സെക്രട്ടറി വി.എ. ലത്തീഫ് യോഗം ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ മുല്ലശ്ശേരി ശിവരാമന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.സി. വേലായുധന്‍ കുട്ടി, വനിത ഫോറം സംസ്ഥാന സെക്രട്ടറി ടി. വനജ, രക്ഷാധികാരി ഡി.എ. ഹരിഹരന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.സി. നാരായണന്‍കുട്ടി, ജി. ഉണ്ണികൃഷ്ണ പിള്ള, അബ്ദുറഹ്​മാന്‍, ജില്ല ട്രഷറര്‍ എം. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.എ. സുന്ദരന്‍ സ്വാഗതവും ജോയന്‍റ് സെക്രട്ടറി കെ.പി. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.