യാത്രയയപ്പ്

വേങ്ങര: ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് നൽകി. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുജ മാത്യു, ഗണിത ശാസ്ത്ര അധ്യാപകനായ എം.എം. മോനച്ചൻ, ഹയർ സെക്കൻഡറി വിഭാഗം ബോട്ടണി അധ്യാപകൻ കെ.കെ. സാബു, ഡി.ഇ.ഒ കെ.ടി. വൃന്ദകുമാരി എന്നിവർക്ക് സ്റ്റാഫ്, മാനേജ്‌മന്റ്, പി.ടി.എ, പൂർവ വിദ്യാർഥികൾ എന്നിവർ ചേർന്നു നൽകിയ യാത്രയയപ്പും ഉപഹാര സമർപ്പണവും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. എം.എം. കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എൻ. ഹംസ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ കാപ്പൻ, ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത് എന്നിവർ സംസാരിച്ചു. പടം : mt vngr yaathrayapp ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.