ഓണാഘോഷം

തലോര്‍: കുട്ടികളും അവരുടെ അമ്മമാരും അധ‍്യാപികമാരും ചേര്‍ന്ന് ഒരേതാളത്തില്‍ ചുവട് വെച്ച് തിരുവാതിര അവതരിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്ക് വ്യത്യസ്ത അനുഭവമായി. തലോര്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍.പി സ്‌കൂളിലെ ഓണാഘോഷത്തിലാണിത്. കുട്ടികളുടെ കലാപാരിപാടികള്‍ക്ക് ഒടുവിലാണ് 20 അധ‍്യാപികമാരും 82 അമ്മമാരും 22 കുട്ടികളും ഓണപുടവ ഉടുത്ത് തിരുവാതിര കളിച്ചത്. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ബൈജു ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി കണ്ണുക്കാടന്‍, പ്രധാനാധ്യപിക ഇ.വി. ലത, എം.പി.ടി.എ പ്രസിഡന്‍റ് ഷൈനി തോബി, പി.ടി.എ പ്രസിഡന്‍റ് കെ.ബി. പ്രദീപ്, വാര്‍ഡ് അംഗം ടീസാ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ....ചിത്രം...tct thalore school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.