കൊണ്ടോട്ടി: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഇ.എം.ഇ.എ സ്കൂള്‍ 1988-90 ബാച്ച് കൂട്ടായ്മ . 'ഇമിയ' കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഇ.എം.ഇ.എ കോളജ് പ്രിന്‍സിപ്പല്‍ പി. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ അരിക്കാട്ട് അധ്യക്ഷത വഹിച്ചു. കോര്‍ ഹബ് ഫോര്‍ എക്‌സലന്‍സ് ഡയറക്ടര്‍ ടി.കെ. ഫമീല്‍ മുഹമ്മദ് കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. ഇമിയ കമ്മിറ്റി നിര്‍മിക്കുന്ന വീടിന്‍റെ ആധാരം സഹപാഠിക്ക് കൈമാറി. ഇ.എം.ഇ.എ കോളജ് അലുമ്നി കോഓഡിനേറ്റര്‍ കെ.ടി. ഫിറോസ് അസൈനാര്‍, നാസര്‍ കൊല്ലശ്ശേരി, സിക്കിറ, ബീന എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.