എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ 10ാം ക്ലാസ്, സമസ്ത പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായി. ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടർ ഡയറക്ടർ മജീദ് ഐഡിയൽ ആമുഖപ്രഭാഷണം നിർവഹിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. നസീറ, ജില്ല പഞ്ചായത്ത് മെംബർ വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി, തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശിവദാസൻ, വാർഡ് മെംബർ സീമ മധു തുടങ്ങിയവർ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ട്രോഫി സമ്മാനിച്ചു. ജില്ലയിൽ മികച്ച വിജയം കാഴ്ചവെച്ച ഐഡിയൽ ഇംഗ്ലീഷ് സ്കൂളിന് കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെന്‍റ് അസോസിയേഷൻ നൽകുന്ന പുരസ്കാരം സംസ്ഥാന വൈസ് പ്രസിഡന്‍റ് മുജീബ് പൂളക്കൽ, ജില്ല പ്രസിഡന്‍റ് പി.വി. മുഹമ്മദ് മൗലവി, സിസ്റ്റർ റോസി ബൈൻ എന്നിവരും ജെ.സി.ഐ എടപ്പാൾ സോൺ നൽകുന്ന പുരസ്കാരം ജെ.സി.ഐ എടപ്പാൾ പ്രസിഡന്‍റ് രമ്യ പ്രകാശും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.