സാഹിത്യോസവ്

ചങ്ങരംകുളം: എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് അയിനിച്ചോട് സെന്ററിൽ സാംസ്കാരിക ഘോഷയാത്രയോടെ തുടങ്ങി. 50 യൂനിറ്റ് കേന്ദ്രങ്ങളിലും ആറു സെക്ടർ കേന്ദ്രങ്ങളിലുമായി നടന്ന മത്സരത്തിലെ ആദ്യ സ്ഥാനക്കാരാണ് മത്സരാർഥികൾ. 120 ഇനങ്ങളിലായി ആയിരത്തോളം കലാ പ്രതിഭകൾ പങ്കെടുക്കുന്നുണ്ട്. സ്വാഗതസംഘം ചെയർമാൻ കെ.സി. ഹബീബുറഹ്മാൻ മുസ്‌ലിയാർ പതാക ഉയർത്തി. എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല ഫിനാൻസ് സെക്രട്ടറി സീതിക്കോയ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ മുഹമ്മദ് റഫീഖ് അഹ്സനി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യാതിഥിയായി. ജാബിർ സഖാഫി മപ്പാട്ടുകര സന്ദേശ പ്രഭാഷണം നടത്തി. എം.കെ. ഹസൻ നെല്ലിശേരി, പി.പി. നൗഫൽ സഅദി കല്ലൂർമ, പ്രഫ. അനീസ് ഹൈദരി എന്നിവർ സംസാരിച്ചു. ഞായറാഴ്ച നടക്കുന്ന സമാപന സംഗമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എൻ.എം. സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് സകരിയ്യ അനുമോദന പ്രഭാഷണം നടത്തും. ഫോട്ടോ -എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവിൽ കെ.സി. ഹബീബുറഹ്മാൻ മുസ്‌ലിയാർ പാതക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.