Posted On
date_range Updated On
date_range ദേശീയപാത നവീകരണം: കോട്ടപ്പടിയിൽ സ്ഥിരം ഡിവൈഡർ നിർമാണം തുടങ്ങി
മലപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയപാത വികസനപ്രവൃത്തികളുടെ ഭാഗമായി കോട്ടപ്പടിയിൽ സ്ഥിരം ഡിവൈഡർ നിർമിച്ചു തുടങ്ങി.
ഇവിടെ താൽക്കാലിക ഡിവൈഡറാണുണ്ടായിരുന്നത്. കൂട്ടിലങ്ങാടി മുതൽ രാമനാട്ടുകര വരെ 38 കിലോമീറ്ററിലാണ് വികസനം. 2019 ഡിസംബറിനകം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും പ്രളയം തിരിച്ചടിയായി. മഴകാരണം നിർത്തിവെച്ച ടാറിങ് ഒക്ടോബറിലാണ് വീണ്ടും തുടങ്ങിയത്. 2020 മാർച്ചിൽ പൂർത്തിയാക്കുകയായിരുന്നു അടുത്ത ലക്ഷ്യം.
എന്നാൽ കോവിഡ് 19 ലോക്ഡൗൺ വിലങ്ങുതടിയായതോടെ വീണ്ടും മുടങ്ങി. സമ്പൂർണ ലോക്ഡൗൺ സമയത്ത് പ്രത്യേക അനുമതിയോടെ മലപ്പുറത്ത് ടാറിങ് പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.