മലപ്പുറം: തിരൂർ തുഞ്ചൻ കോളജിന് കെട്ടിടമുണ്ടാക്കാൻ ചതുപ്പ് നിലം വാങ്ങിയ വകയിൽ ഖജനാവിന് നഷ്ടപ്പെട്ട 17 കോടി രൂപ ഇതിന് അനുമതി നൽകിയ മന്ത്രിയായിരുന്ന കെ.ടി. ജലീലിൽനിന്നും മന്ത്രി വി. അബ്ദുറഹ്മാന്റെ ബന്ധുക്കളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും തിരിച്ചു പിടിക്കണമെന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ട് മന്ത്രിമാരുടെയും പാർട്ടിയുടെ മറ്റ് നേതാക്കന്മാരുടെയും സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരുടെയും കൂട്ടുകച്ചവടമാണ് ഉണ്ടായത്. പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനും മുസ്ലിംലീഗ് തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഷറഫ് കോക്കൂർ, പി. സൈതലവി മാസ്റ്റർ, ഇബ്രാഹിം മുത്തൂർ, പി.എം.എ സമീർ, കെ.എം. അബ്ദുൽ ഗഫൂർ, അൻവർ മുള്ളമ്പാറ, കെ.ടി. അഷ്റഫ്, അഡ്വ. ഹാരിഫ്, ഡോ. വി.പി. ഹമീദ് മാസ്റ്റർ, യൂസഫലി ചങ്ങരംകുളം, എം. അബ്ദുല്ലക്കുട്ടി, പി.എ. ജബ്ബാർ ഹാജി, പി.കെ. അസ്ലു, പി. ഖാലിദ് മാസ്റ്റർ, ബഷീർ രണ്ടത്താണി, കുന്നത്തു മുഹമ്മദ്, അഡ്വ. ടി. കുഞ്ഞാലി, പി.കെ.സി. അബ്ദുറഹ്മാൻ, ഹൈദരലി വട്ടംകുളം, വെട്ടം ആലിക്കോയ, അഡ്വ. എസ്. അബ്ദുസ്സലാം, അഷറഫ് താനൂർ, ബക്കർ ചെർണൂർ, സലാം വളാഞ്ചേരി, എൻ.പി. മുഹമ്മദ്, ഇ.കെ. സുബൈർ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.