കോവിഡ് അതിജീവനം-മുസ്​ലിം ലീഗ് കൈത്താങ്ങ്’ കാമ്പയി​െൻറ ലഭിച്ച ഉപകരണങ്ങൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണന് കൈമാറുന്നു

കോവിഡ് അതിജീവനം: മുസ്​ലിം ലീഗ് കലക്ടർക്ക് ഉപകരണങ്ങൾ കൈമാറി

മലപ്പുറം: 'കോവിഡ് അതിജീവനം-മുസ്​ലിം ലീഗ് കൈത്താങ്ങ്' കാമ്പയി​െൻറ ഭാഗമായി സ്പോൺസർഷിപ്പിൽ ലഭിച്ച വിവിധ ഉപകരണങ്ങൾ പാർട്ടി ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജില്ല ദുരന്തനിവാരണ അതോറിറ്റി കൂടിയായ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണന് കൈമാറി.

പൾസ് ഓക്സി മീറ്ററുകളും പി.പി.ഇ കിറ്റുകളും ഇതിലുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - muslim league handed over products to collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.